സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ശസ്ത്രക്രിയ നടത്തി ; സൗദി മോഡലിന്റെ മുഖം വികൃതമായി

cosmetic surgery
cosmetic surgery

സൗദി മോഡല്‍ ദാന അല്‍ശഹ്രിയുടെ മുഖമാണ് വികൃതമായത്.

സൗന്ദര്യ വര്‍ധനവിനായി നടത്തിയ കോസ്‌മെറ്റിക് സര്‍ജറിയില്‍ പിഴവ് സംഭവിച്ചതിനെ തുടര്‍ന്ന് സൗദി മോഡലിന്റെ മുഖം വികൃതമായി. സൗദി മോഡല്‍ ദാന അല്‍ശഹ്രിയുടെ മുഖമാണ് വികൃതമായത്. മുഖം വികൃതമായതിന്റെ ചിത്രം ദാന അല്‍ശഹ്രി തന്നെ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചു.


ഞാന്‍ ദാന അല്‍ശഹ്രിയാണ്. റിയാദിലെ ഒരു ഡെര്‍മറ്റോളജി ആന്‍ഡ് കോസ്‌മെറ്റിക് ക്ലിനിക്കിന്റെ പരസ്യം കണ്ടാണ് സ്ഥാപനത്തില്‍ എത്തിയത്. പക്ഷെ ഡോക്ടര്‍ നടത്തിയ സൗന്ദര്യ വര്‍ധക ശസ്ത്രക്രിയ പരാജയപ്പെട്ടതിനാല്‍ മുഖം വികൃതമായി. ദാന അല്‍ ശഹ്രി പറഞ്ഞു.
 

tRootC1469263">

Tags