പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി ; സൗദിയില്‍ 269 തൊഴിലുകളില്‍ സൗദിവത്കരണം

saudi3
saudi3

അക്കൗണ്ടിങ് പ്രൊഫഷനില്‍ അഞ്ചും അതില്‍ കൂടുതലും പേര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ ആദ്യ ഘട്ടത്തില്‍ 40 ശതമാനം സൗദിവല്‍ക്കരണമാണ് പാലിക്കേണ്ടത്.

സൗദിയില്‍ അക്കൗണ്ടിങ്, എഞ്ചിനീയറിങ് തൊഴിലുകള്‍ ഉള്‍പ്പെടെ സ്വകാര്യ മേഖലയില്‍ 269 തൊഴിലുകളില്‍ സൗദിവത്കരണം വരുന്നു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് തീരുമാനം കൈക്കൊണ്ടത്.


വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് അക്കൗണ്ടിങ് മേഖലയില്‍ അഞ്ചു ഘട്ടങ്ങളായി നിര്‍ബന്ധിത സൗദിവത്ക്കരണ അനുപാതം ഉയര്‍ത്തും. ഇതില്‍ ആദ്യഘട്ടം ഒക്ടോബര്‍ 10ന് നിലവില്‍ വരും. അക്കൗണ്ടിങ് പ്രൊഫഷനില്‍ അഞ്ചും അതില്‍ കൂടുതലും പേര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ ആദ്യ ഘട്ടത്തില്‍ 40 ശതമാനം സൗദിവല്‍ക്കരണമാണ് പാലിക്കേണ്ടത്.


അഞ്ചാം ഘട്ടത്തില്‍ ഈ സ്ഥാപനങ്ങള്‍ 70 ശതമാനം സൗദിവല്‍ക്കരണം പാലിക്കണം.
 

Tags