കുവൈത്തില്‍ സുരക്ഷാ പരിശോധന ശക്തമാക്കുന്നു

കുവൈത്തില്‍ സുരക്ഷാ പരിശോധന ശക്തമാക്കുന്നു
kuwait
kuwait

പരിശോധനയില്‍ 467 ഗതാഗത നിയമലംഘനങ്ങളും കണ്ടെത്തി.

കുവൈത്തിലെ ഖൈറാനില്‍ സുരക്ഷാ പരിശോധനക്കിടെ നിരവധി പേര്‍ അറസ്റ്റില്‍. ഉപപ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിയമലംഘകരെ പിടികൂടുന്നതിനും ഗതാഗത സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമായാണ് അല്‍-ഖൈറാനില്‍ സുരക്ഷാ സേന ഫീല്‍ഡ് ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചത്. 

tRootC1469263">

പരിശോധനയില്‍ 467 ഗതാഗത നിയമലംഘനങ്ങളും കണ്ടെത്തി. 20 വാഹനങ്ങളും മോട്ടോര്‍ സൈക്കിളുകളും പിടിച്ചെടുത്തു. മുന്‍കരുതല്‍ കാരണങ്ങള്‍ മൂലം 10 പേരെ കസ്റ്റഡിയിലെടുത്തു. താമസ നിയമങ്ങള്‍ ലംഘിച്ചതിന് വാണ്ടഡ് ലിസ്റ്റിലുള്ള ഒരാളെയും പിടികൂടി.

Tags