വിഭാഗീയ പരാമര്‍ശം; കുവൈത്തില്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് അന്‍പതിനായിരം ദിനാര്‍ പിഴ

kuwait
kuwait

മുഹറം മാസത്തില്‍ ഇവര്‍ വീഡിയോ ക്ലിപ്പുകള്‍ വഴി രാജ്യദ്രോഹത്തിന് പ്രേരിപ്പിക്കുകയും ഷിയാ വിഭാഗത്തെ അപമാനിക്കുകയും ചെയ്തു എന്ന  കേസിലാണ് കോടതിവിധി

ദേശീയതയ്ക്കെതിരെ  യൂട്യൂബിലൂടെ അഭിപ്രായപ്രകടനം നടത്തിയ കുവൈത്തി മാധ്യമ പ്രവര്‍ത്തകയ്ക്ക് പിഴ ശിക്ഷ ക്രിമിനല്‍ കോടതിയാണ് ഐഷ അല്‍ റഷീദിന് അമ്പതിനായിരം ദിനാര്‍ പിഴ ചുമത്തിയത്.


മുഹറം മാസത്തില്‍ ഇവര്‍ വീഡിയോ ക്ലിപ്പുകള്‍ വഴി രാജ്യദ്രോഹത്തിന് പ്രേരിപ്പിക്കുകയും ഷിയാ വിഭാഗത്തെ അപമാനിക്കുകയും ചെയ്തു എന്ന  കേസിലാണ് കോടതിവിധി. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തക 500 ദിനാര്‍ അടച്ച് ജാമ്യത്തില്‍ പുറത്തിറങ്ങിയിരിക്കുകയാണ്.
 

Tags