ചരിത്രം കുറിക്കാന്‍ ബഹിരാകാശത്തേക്ക് ആദ്യ സൗദി വനിത; തയ്യാറെടുപ്പുകളുമായി രാജ്യം
Saudi Arabiaറിയാദ്: ബഹിരാകാശത്തേക്ക് വനിതയുള്‍പ്പടെ രണ്ടുപേരെ അയക്കാനുള്ള തയ്യാറെടുപ്പില്‍ സൗദി അറേബ്യ. ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനിലേക്കാണ് വനിതയെയും മറ്റൊരാളെയും അയക്കാന്‍ പദ്ധതിയെന്ന് സൗദി സ്പേസ് കമ്മീഷന്‍ വെളിപ്പെടുത്തി. 

ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ സൗദി വനിതയായി ഇവര്‍ മാറും. ശാസ്ത്രീയ പരീക്ഷണങ്ങള്‍, അന്താരാഷ്ട്ര ഗവേഷണങ്ങള്‍, ബഹിരാകാശ സംബന്ധിയായ ഭാവി ദൗത്യങ്ങള്‍ എന്നിവയില്‍ പങ്കാളിത്തം വഹിക്കാന്‍ ദീര്‍ഘവും ഹ്രസ്വവുമായ ബഹിരാകാശ യാത്രകള്‍ക്ക് സൗദി യുവതീയുവാക്കളെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിടുന്ന സൗദി ബഹിരാകാശ യാത്രികര്‍ പ്രോഗ്രാമിന് കമ്മീഷന്‍ തുടക്കം കുറിച്ചു.


ആഗോള തലത്തില്‍ ബഹിരാകാശ മേഖലയും അതിന്റെ വ്യവസായങ്ങളും വാഗ്ദാനം ചെയ്യുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും ആരോഗ്യം, സുസ്ഥിരത, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയ മുന്‍ഗണനാ മേഖലകളില്‍ മാനവികതയെ സേവിക്കുന്ന ഗവേണങ്ങള്‍ക്ക് സംഭാവന നല്‍കാനും ഇതിലൂടെ സൗദി സ്പേസ് കമ്മീഷന്‍ ലക്ഷ്യമിടുന്നു.

Share this story