യുഎന്‍ ടൂറിസം റാങ്കിങ്ങില്‍ സൗദി ഒന്നാം സ്ഥാനത്ത്

Saudi Arabia

സൗദി അറേബ്യയിലേക്കുള്ള രാജ്യാന്തര വിനോദ സഞ്ചാരികളുടെ വര്‍ധനവും 2023 ലെ ടൂറിസം വരുമാനത്തിലെ വളര്‍ച്ചാ നിരക്കും കണക്കിലെടുത്ത് യുഎന്‍ ടൂറിസം റാങ്കിങ്ങില്‍ സൗദിയെ ഒന്നാം സ്ഥാനത്തെത്തിച്ചു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ തന്നെ വിദേശത്തുനിന്നുള്ള സന്ദര്‍ശകരുടെ ചെലവില്‍ രാജ്യത്ത് 22.9 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത് . മൊത്തമായി 45 ബില്യണ്‍ റിയാല്‍ കവിഞ്ഞതായാണ് കണക്കുകള്‍ നല്‍കുന്ന സൂചന.
പോയ വര്‍ഷത്തെ അപേക്ഷിച്ച് 46 ശതമാനത്തിലേറെ വളര്‍ച്ച നിരക്ക് നേടി.
 

Tags