സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മരിച്ചു

anwar
anwar

റിയാദ്: കർണാടക സ്വദേശി അൻവർ ഹുസൈൻ (51) സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചു. ഹൃദയ സ്തംഭനമാണ് മരണ കാരണം. ജുബൈലിലെ ഒരു കമ്പനിയിൽ സൂപ്പർവൈസർ ആയിരുന്നു. 

ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം ജുബൈൽ ജനറൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗദിയിൽ തന്നെ സംസ്കരിക്കുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. പിതാവ്: ബാന്ത്വാൽ ഹസൻ മുഹമ്മദ്, മാതാവ്: ബീഫാത്തുമ്മ, ഭാര്യ: സംശാദ്‌, സഹോദരി: സുമയ്യ ബാനു.
 

Tags