ഇന്ത്യക്കാരനടക്കം 16 ഡോക്ടര്‍മാര്‍ക്ക് പൗരത്വം നല്‍കി സൗദി

saudi3

ഇന്ത്യക്കാരനടക്കം വിദഗ്ധരായ 16 ഡോക്ടര്‍മാര്‍ക്ക് പൗരത്വം നല്‍കി സൗദി. കിങ് സൗദ് മെഡിക്കല്‍ സിറ്റിയിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി ഹെഡ് ആയ ഡോക്ടര്‍ ഷമീം അഹമ്മദാണ് പൗരത്വം ലഭിച്ച ഇന്ത്യക്കാരന്‍.
അതോടൊപ്പം വിവിധ മെഡിക്കല്‍ മേഖലകളില്‍ പ്രാവീണ്യം ലഭിച്ച സിറിയന്‍, ഈജപ്ഷ്യന്‍ അമേരിക്കന്‍ പൗരന്മാരടക്കം വിവിധ രാജ്യക്കാര്‍ പൗരത്വം ലഭിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്.
ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ മുന്‍നിര സ്ഥാപനമായ നൂണ്‍ സിഇഒ ഫറാസ് ഖാലിദ്, ഹദീസ് വിദഗ്ധനും എഴുത്തുകാരനുമായ പ്രഫ. മുഹമ്മദ് ബിന്‍ ഇസ്ഹാഖ് ബിന്‍ മുഹമ്മദ് അലു ഇബ്രാഹിം, റിയാദ് ഇമാം മുഹമ്മദ് ബിന്‍ സൗദ് ഇസ്ലാമിക് യൂണിവേഴ്‌സിറ്റി പ്രൊഫസറും മതപണ്ഡിതനുമായ മാഹിര്‍ അബ്ദുല്‍റഹീം ഖോജ എന്നിവര്‍ പൗരത്വം നേടിയിരുന്നു. വിവിധ മേഖലകളില്‍ വിദഗ്ധരായ ഒട്ടേറെ പേര്‍ക്ക് സൗദി അറേബ്യ പൗരത്വം നല്‍കിയിട്ടുണ്ട്.
 

Tags