പലസ്തീന് മൂന്ന് കോടി ഡോളര്‍ കൂടി സഹായമായി നല്‍കി സൗദി

saudi3
saudi3

സൗദി നല്‍കുന്ന തുടര്‍ച്ചയായ സാമ്പത്തിക, രാഷ്ട്രീയ പിന്തുണക്ക് ഉമര്‍ ബിതാര്‍ നന്ദി പറഞ്ഞു.

ഇസ്രായേല്‍ അക്രമണത്തില്‍ ദുരിതം അനുഭവിക്കുന്ന പലസ്തീന് വീണ്ടും സാമ്പത്തിക സഹായം നല്‍കി സൗദി അറേബ്യ. പലസ്തീന്‍ എന്ന രാഷ്ട്രത്തിന് നല്‍കുന്ന തുടര്‍ച്ചയായ പിന്തുണയുടെ ഭാഗമായാണിത്. കഴിഞ്ഞ വര്‍ഷം 500 കോടി ഡോളര്‍ നല്‍കിയിരുന്നു. ജോര്‍ഡാനിലെ സൗദി എംബസിയില്‍ നടന്ന കൂടിക്കാഴ്ചക്കിടെ പലസ്തീന്‍ ധനമന്ത്രി ഉമര്‍ ബിതാറിന് സൗദി എംബസി ആക്ടിങ് ചാര്‍ജ് ഡി അഫയേഴ്സ് മുഹമ്മദ് ബിന്‍ ഹസന്‍ മുഅ്‌നിസ് തുക കൈമാറി.

tRootC1469263">

സൗദി നല്‍കുന്ന തുടര്‍ച്ചയായ സാമ്പത്തിക, രാഷ്ട്രീയ പിന്തുണക്ക് ഉമര്‍ ബിതാര്‍ നന്ദി പറഞ്ഞു. ഇസ്രായേലിന്റെ ക്രൂരമായ നയങ്ങളുടെ ഫലമായി പലസ്തീന്‍ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കുന്നതില്‍ സൗദിയുടെ സഹായം വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags