ഗതാഗത നിയമലംഘന പിഴകളില്‍ ഇളവ് പ്രഖ്യാപിച്ച് സൗദി

Saudi

സൗദിയില്‍ ഗതാഗത നിയമലംഘന പിഴകളില്‍ ഇളവ് പ്രഖ്യാപിച്ച് സൗദി ട്രാഫിക് വകുപ്പ്. ഗതാഗത നിയമലംഘന പിഴകള്‍ക്ക് 25 ശതമാനം ഇളവ് ലഭിക്കുന്നതിന് 30 ദിവസത്തിനുള്ളില്‍ പണം അടയ്ക്കണമെന്ന് ട്രാഫിക് വകുപ്പ് വ്യക്തമാക്കി. ഈ ഇളവ് വേണ്ടാത്തവര്‍ 60 ദിവസത്തിനകം പിഴത്തുക അടച്ചാല്‍ മതിയാകും.

നിയമലംഘനത്തിന് എതിരെ പരാതിപ്പെടാനും ഇളവിന് അപേക്ഷിക്കാനുമുള്ള അവകാശം കുറ്റം ചുമത്തപ്പെട്ടയാള്‍ക്കുണ്ടെന്നും ഇത് പരിഗണിച്ച് 25 ശതമാനം ഇളവ് വരുത്തിയാല്‍ ആ അറിയിപ്പ് ലഭിച്ച് 30 ദിവസത്തിനുള്ളില്‍ പണമടക്കണമെന്നും ട്രാഫിക് നിയമത്തിലെ 'ആര്‍ട്ടിക്കിള്‍ 75' അനുശാസിക്കുന്നുണ്ട്. ഇളവ് ലഭിച്ചാലും ഇല്ലെങ്കിലും പിഴത്തുക നിശ്ചിത സമയത്തിനുള്ളില്‍ തന്നെ അടയ്ക്കണം. അല്ലെങ്കില്‍ കാലയളവ് 90 ദിവസത്തേക്ക് നീട്ടാനുള്ള അഭ്യര്‍ഥന 'അബ്ഷിര്‍'പ്ലാറ്റ്‌ഫോം വഴി നല്‍കണമെന്ന് ട്രാഫിക് വകുപ്പ് അറിയിച്ചു.


 

Tags