സലാം എയര്‍ മസ്‌കത്ത് -ഡല്‍ഹി സര്‍വീസ് ആരംഭിച്ചു

Salam Air
ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ മസ്‌കത്ത്- ന്യൂ ഡല്‍ഹി സര്‍വീസ് ആരംഭിച്ചു. ആഴ്ചയില്‍ രണ്ടു ദിവസങ്ങളിലാണ് ഇരു ഭാഗങ്ങളിലേക്കുമുള്ള സര്‍വീസുകള്‍.
ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ മസ്‌കത്തില്‍ നിന്നും പുലര്‍ച്ച 2.15 ന് പുറപ്പെടുന്ന വിമാനം രാവിലെ 6.45ന് ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യും. ഡല്‍ഹിയില്‍ നിന്നും രാവിലെ 7.45ന് പുറപ്പെടുന്ന വിമാനം ഒമാന്‍ സമയം രാവിലെ 9.25 ന് മസ്‌കത്തിലെത്തും.
ആദ്യ ദിനം മസ്‌കത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് 83.40 റിയാലാണ് ടിക്കറ്റ് നിരക്ക്. ഡല്‍ഹിയില്‍ നിന്ന് മസ്‌കത്തിലേക്ക് 46.79 റിയാലിനും ടിക്കറ്റ് ലഭിക്കും.
 

Tags