മികവിന് ആദരം ; പ്രതിഭകള്‍ക്ക് പൗരത്വം നല്‍കാന്‍ സൗദി

saudi

ലോകമെമ്പാടുമുള്ള പ്രതിഭകള്‍ക്ക് സൗദി അറേബ്യ പൗരത്വം നല്‍കുന്നു. ശാസ്ത്രജ്ഞര്‍, മെഡിക്കല്‍ ഡോക്ടര്‍മാര്‍, ഗവേഷകര്‍, സംരഭകര്‍, അതുല്യ വൈദഗ്ധ്യം സ്‌പെഷ്യലൈസേഷനുമുള്ള വിശിഷ്ട പ്രതിഭകള്‍ എന്നിവര്‍ക്ക് സൗദി പൗരത്വം നല്‍കാനുള്ള രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മതം, മെഡിക്കല്‍, ശാസ്ത്ര, സാംസ്‌കാരിക ,കായിക ,സാങ്കേതിക മേഖലകളിലെ വിദഗ്ധരെയും അസാധാരണമായ ആഗോള പ്രതിഭകളേയും ആകര്‍ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണിത്.
 

Tags