അല്‍ വക്ര പോര്‍ട്ട് തീപിടുത്തം, രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിച്ചവരെ ആദരിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം
ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ പൊതുജനങ്ങളും ദേശീയ സ്ഥാപനങ്ങളും തമ്മിലുള്ള സജീവ പങ്കാളിത്തത്തിന്റെ ഉദാഹരണമാണ് ഈ ബഹുമതി.
കഴിഞ്ഞയാഴ്ച അല്‍ വക്ര തുറമുഖത്തുണ്ടായ തീപിടുത്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ പൗരന്മാരെയും താമസക്കാരെയും ഖത്തര്‍ ആഭ്യന്തര വകുപ്പ് ആദരിച്ചു. ധീരമായ നിലപാടുകള്‍ക്കും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്കും ആദരസൂചകമായി, ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ദൗത്യത്തിന് പിന്തുണ നല്‍കി രക്ഷാപ്രവര്‍ത്തനത്തിന് സഹായിച്ചവര്‍ക്ക് ആഭ്യന്തര സഹമന്ത്രി ശെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ ഫൈസല്‍ ബിന്‍ മുഹമ്മദ് അല്‍ താനി അഭിനന്ദന സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു.
tRootC1469263">
ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ പൊതുജനങ്ങളും ദേശീയ സ്ഥാപനങ്ങളും തമ്മിലുള്ള സജീവ പങ്കാളിത്തത്തിന്റെ ഉദാഹരണമാണ് ഈ ബഹുമതി. തീപിടുത്തം നിയന്ത്രണ വിധേയമാക്കുന്നതിനും ശമിപ്പിക്കുന്നതിനും മാതൃകാപരമായ സഹകരണമാണ് പൊതുജനങ്ങളില്‍ നിന്നുമുണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
.jpg)

