മാനസിക സമ്മര്‍ദ്ദം കുറഞ്ഞ ഏഷ്യയിലെ മൂന്നാമത്തെ രാജ്യമായി ഖത്തര്‍
Jan 21, 2025, 13:42 IST


ഏഷ്യയിലെ ഏറ്റവും കുറഞ്ഞ സമ്മര്‍ദ്ദമുള്ള മൂന്നാമത്തെ രാജ്യമായും ആഗോള തലത്തില്‍ 11ാം സ്ഥാനത്തും ഖത്തര്‍ തിരഞ്ഞെടുക്കപ്പെട്ടു.
ലോകത്തെ മാനസിക സമ്മര്‍ദ്ദം കുറഞ്ഞ രാജ്യങ്ങളില്‍ മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക (മെന) മേഖലയില്‍ ഖത്തര്‍ ഒന്നാം സ്ഥാനത്ത്. ഏഷ്യയിലെ ഏറ്റവും കുറഞ്ഞ സമ്മര്‍ദ്ദമുള്ള മൂന്നാമത്തെ രാജ്യമായും ആഗോള തലത്തില്‍ 11ാം സ്ഥാനത്തും ഖത്തര്‍ തിരഞ്ഞെടുക്കപ്പെട്ടു.
സിഇഒ വേള്‍ഡ് മാഗസിന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഖത്തര്‍ ഈ നേട്ടം കൈവരിച്ചത്. സിഇഒ വേള്‍ഡ് മാഗസിന്റെ 2025 ലെ ഗ്ലോബല്‍ ഇമോഷന്‍സ് റിപ്പോര്‍ട്ടില്‍ 197 രാജ്യങ്ങളിലെ സ്ട്രെസ് ലെവലുകളാണ് പഠന വിധേയമാക്കിയത്.
ഖത്തര്‍ മൊത്തം 84.3 സ്‌കോറോടെയാണ് ഈ സ്ഥാനം നേടിയത്. ആഗോള തലത്തില്‍ ജിസിസിയില്‍ യുഎഇ 25ാം സ്ഥാനത്താണ്. സൗദി 38ാം സ്ഥാനത്തും കുവൈത്ത് 40ാം സ്ഥാനത്തും ബഹ്റൈന്‍ 43ാം സ്ഥാനത്തുമാണ് .