ഖത്തര്‍ എയര്‍വേയ്‌സിന് റെക്കോര്‍ഡ് ലാഭം ; 27 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം

qatar bahrain

ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് 27 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭം കൈവരിച്ചു. 2023-24 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ 6.1 ബില്യണ്‍ ഖത്തര്‍ റിയാല്‍ (1.7 ബില്യണ്‍ യുഎസ് ഡോളര്‍) റെക്കോര്‍ഡ് ലാഭമാണ് ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് സ്വന്തമാക്കിയത്. ഈ സാമ്പത്തിക വര്‍ഷത്തെ മൊത്തം വരുമാനം 81 ബില്യണ്‍ ഖത്തര്‍ റിയാലാണ് (22.2 ബില്യണ്‍ യുഎസ് ഡോളര്‍).
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 47 ബില്യണ്‍ റിയാലിന്റെ വര്‍ധനവാണുള്ളത്. ആറു ശതമാനം വര്‍ധനയാണുള്ളത്.
 

Tags