ഇഫ്താര്‍ വിതരണക്കാര്‍ക്കായി മദീനയില്‍ പോര്‍ട്ടല്‍ ആരംഭിച്ചു

madina
madina

ഇഫ്താര്‍ സേവനങ്ങള്‍ നടത്തുന്നവര്‍ അതു സംബന്ധിച്ച വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.

റമദാന്‍ പുണ്യമാസത്തോട് അനുബന്ധിച്ച് മദീനയില്‍ ഇഫ്താര്‍ വിതരണ സേവനത്തിന് താല്‍പര്യമുള്ളവര്‍ക്കായി പുതിയ പോര്‍ട്ടല്‍ ആരംഭിച്ചു. ഗ്രാന്‍ഡ് മോസ്‌കിന്റെയും പ്രവാചക പള്ളിയുടെയും പരിപാലന ചുമതലയുള്ള ജനറല്‍ അതോറിറ്റിയുടെ നേതൃത്വത്തിലാണ് പോര്‍ട്ടല്‍ ആരംഭിച്ചത്.

ഇഫ്താര്‍ സേവനങ്ങള്‍ നടത്തുന്നവര്‍ അതു സംബന്ധിച്ച വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. കൂടാതെ, അംഗീകൃത കാറ്ററിംഗ് കമ്പനികളെ കരാര്‍ ഏല്‍പ്പിക്കണമെന്നും ഇഫ്താര്‍ സേവന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി.

ഇലക്ട്രോണിക് പെര്‍മിറ്റ് അനുവദിക്കുന്നതിനും കരാര്‍ അന്തിമമാക്കുന്നതിനും ആവശ്യമായ വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്ത ശേഷമായിരിക്കും അംഗീകൃത കമ്പനികളുടെ പട്ടിക പ്രസിദ്ദീകരിക്കുന്നത്. കഴിഞ്ഞ മാസം, റമദാനില്‍ മക്കയിലെ ഗ്രാന്‍ഡ് മോസ്‌കിനുള്ളില്‍ ഇഫ്താര്‍ ഭക്ഷണ സേവനങ്ങള്‍ക്ക് അപേക്ഷിക്കുന്നതിനായി ചാരിറ്റബിള്‍ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും വേണ്ടി ഒരു പോര്‍ട്ടല്‍ അതോറിറ്റി ആരംഭിച്ചിരുന്നു. ഭക്ഷണം വിതരണം നടത്താനുള്ള സ്ഥലങ്ങള്‍ അനുവദിക്കുന്നതിനാണ് ഈ പോര്‍ട്ടല്‍ രൂപീകരിച്ചത്. 

Tags