മന്‍കി ബാത്തില്‍ കുവൈത്തിന് മോദിയുടെ അഭിനന്ദനം

modi

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍കിബാത്ത് പ്രതിവാര റേഡിയോ പ്രഭാഷണത്തില്‍ കുവൈത്തും ഇടംപിടിച്ചു. ഞായറാഴ്ചകളില്‍ കുവൈത്തില്‍ അര മണിക്കൂര്‍ ഹിന്ദി റേഡിയോ പരിപാടികള്‍ ആരംഭിച്ചതിന് കുവൈത്ത് സര്‍ക്കാരിന് മന്‍കിബാത്തിലൂടെ അഭിനന്ദനം അര്‍പ്പിക്കുകയായിരുന്നു പ്രധാനമന്ത്രി.
കുവൈത്ത് എഫ്എം 93.3 യിലാണ് ഹിന്ദി പരിപാടികള്‍ കേള്‍ക്കാനാവുക.

കഴിഞ്ഞ ഏപ്രില്‍ മുതലാണ് കുവൈത്തില്‍ ഹിന്ദി റേഡിയോ ആരംഭിച്ചത്. ഇന്ത്യന്‍ സംസ്‌കാരവും പൈതൃകവും ലോക രാജ്യങ്ങളില്‍ വ്യപകമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സഹകരിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുകയും ചെയ്തു.

Tags