ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ യുഎഇയിലെ പെട്രോള്‍ വില
Nov 30, 2024, 14:48 IST
ഡിസംബര്‍ മാസം പെട്രോളിന് വില കുറയും.
യുഎഇയില്‍ ഡിസംബര്‍ മാസത്തിലേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്. ഡിസംബര്‍ മാസം പെട്രോളിന് വില കുറയും.
ഇന്ന് അര്‍ധരാത്രി മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.61 ദിര്‍ഹം ആണ് പുതിയ വില. നവംബര്‍ മാസത്തില്‍ ഇത് 2.74 ദിര്‍ഹം ആയിരുന്നു. സ്‌പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.50 ദിര്‍ഹം ആണ് പുതിയ നിരക്ക്. നവംബര്‍ മാസത്തില്‍ 2.63 ദിര്‍ഹം ആയിരുന്നു. ഇ പ്ലസ് 91 പെട്രോളിന് 2.43 ദിര്‍ഹമാണ് പുതിയ വില. നിലവില്‍ 2.55 ദിര്‍ഹം ആണ് നിരക്ക്. ഡീസല്‍ വിലയിലും മാറ്റമുണ്ട്. ഡീസല്‍ ലിറ്ററിന് 2.68 ദിര്‍ഹം ആണ് പുതിയ വില. 2.67 ദിര്‍ഹം ആയിരുന്നു നവംബര്‍ മാസത്തിലെ വില.