ദുബായില്‍ പാര്‍ക്കിങ് ഫീസ് വര്‍ധിപ്പിച്ചു


രാത്രി 10 മണി മുതല്‍ രാവിലെ 8 മണി വരെയും ഞായറാഴ്ചകളില്‍ പകല്‍ സമയത്തും പാര്‍ക്കിങ് സൗജന്യമായിരിക്കും.
ദുബായിലെ വിവിധ ഇടങ്ങളില്‍ പാര്‍ക്കിങ് ഫീസുകള്‍ വര്‍ധിപ്പിച്ചതായി പബ്ലിക് പാര്‍ക്കിങ് ഓപ്പറേറ്ററായ പാര്‍ക്കിന്‍ പിജെഎസ്സി അറിയിച്ചു. അല്‍ സുഫൂഹ് 2, എഫ് സോണ്‍ എന്നിവിടങ്ങളിലെ പാര്‍ക്കിങ് താരിഫുകളാണ് ഉയര്‍ത്തിയിരിക്കുന്നത്. ബര്‍ഷ ഹൈറ്റ്‌സ്, ദുബായ് മീഡിയ സിറ്റി, ദുബായ് ഇന്റര്‍നെറ്റ് സിറ്റി തുടങ്ങിയ പ്രദേശങ്ങളില്‍ വാഹനമോടിക്കുന്നവരെയാണ് ഈ മാറ്റങ്ങള്‍ കൂടുതലായും ബാധിക്കുന്നത്.
അര മണിക്കൂറിന് 2 ദിര്‍ഹവും ഒരു മണിക്കൂറിന് 4 ദിര്‍ഹവുമാണ് കൂട്ടിയ പാര്‍ക്കിങ് ഫീസ്. പിന്നീടുള്ള ഓരോ മണിക്കൂറിലും നാല് ദിര്‍ഹം വെച്ച് കൂടുകയാണ് ചെയ്യുന്നത്. 24 മണിക്കൂര്‍ പാര്‍ക്ക് ചെയ്യുന്നതിന് 32 ദിര്‍ഹമാണ് ഈടാക്കുന്നത്. മുന്‍പ് ഒരു മണിക്കൂറിന് 2 ദിര്‍ഹവും ഓരോ മണിക്കൂറിലും 3 ദിര്‍ഹം വെച്ച് കൂടുകയുമായിരുന്നു. പ്രീമിയം പാര്‍ക്കിങ് ഇടങ്ങളില്‍ ഓരോ മണിക്കൂറിനും 6 ദിര്‍ഹം വെച്ചാണ് പാര്‍ക്കിങ് ഫീസ്. പാര്‍ക്കിങ് ഫീസിനോടൊപ്പം പാര്‍ക്കിങ് സമയത്തിലും മാറ്റം വന്നിട്ടുണ്ട്. എട്ടു മണി മുതല്‍ രാത്രി 10 മണി വരെയാണ് പാര്‍ക്കിങ് സമയം ഉയര്‍ത്തിയിരിക്കുന്നത്. മുന്‍പ് വൈകിട്ട് ആറു മണി വരെ മാത്രമായിരുന്നു പാര്‍ക്കിങ് അനുവദിച്ചിരുന്നത്. രാത്രി 10 മണി മുതല്‍ രാവിലെ 8 മണി വരെയും ഞായറാഴ്ചകളില്‍ പകല്‍ സമയത്തും പാര്‍ക്കിങ് സൗജന്യമായിരിക്കും.