പാലക്കാട് സ്വദേശി സൗദിയില്‍ നിര്യാതനായി
Jan 28, 2025, 15:19 IST


നെഞ്ചുവേദനയെ തുടര്‍ന്ന് റിയാദിലെ ആസ്റ്റര്‍ സനദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
പ്രവാസി മലയാളി സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് ചെര്‍പ്പുളശ്ശേരി കാവുവട്ടം മലമേല്‍ത്തൊടി സ്വദേശി, പരേതനായ കുന്നത്തുപറമ്പില്‍ മുഹമ്മദിന്റെ മകന്‍ യൂസുഫ് (56) ആണ് റിയാദില്‍ മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് റിയാദിലെ ആസ്റ്റര്‍ സനദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
30 വര്‍ഷത്തോളമായി റിയാദിലുണ്ടായിരുന്ന ഇദ്ദേഹം പാചകക്കാരനായാണ് ജോലി ചെയ്തിരുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയിവന്നത്. മാതാവ് - ഖദീജ, ഭാര്യ - മൈമൂന, മക്കള്‍ - മുഹമ്മദ് ജാഫര്‍, ജംഷീറ, ജസീറ. മരുമക്കള്‍ - കുളങ്ങര റജുല, മച്ചുപറമ്പിന്‍ നൗഷാദ്, കാണിത്തൊടി ആഷിഖ്.
മൃതദേഹം നാട്ടില്‍ കൊണ്ടുപോകും.