പി.പി.എ കരീമിന്റെ നിര്യാണം : കെ.എം.സി.സി ബഹ്‌റൈൻ അനുശോചിച്ചു
yujm

മനാമ: ഇന്ത്യൻ യൂനിയൻ മുസ്‍ലിംലീഗ് വയനാട് ജില്ല പ്രസിഡന്റും സ്വതന്ത്ര തോട്ടം തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമായ പി.പി.എ കരീമിന്റെ നിര്യാണത്തിൽ കെ.എം.സി.സി ബഹ്‌റൈൻ അനുശോചിച്ചു.

വയനാട് ജില്ലയിൽ മുസ്‍ലിംലീഗ് നേതൃത്വത്തിലെ തലമുതിർന്ന നേതാവിനെയാണ് കരീമിന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് കെ.എം.സി.സി ബഹ്‌റൈൻ അഭിപ്രായപ്പെട്ടു. വയനാട്ടിലെ തോട്ടം മേഖലകളിലും മറ്റിടങ്ങളിലും മുസ്‍ലിംലീഗ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ എന്നും മുൻപന്തിയിലുണ്ടായിരുന്ന പി.പി.എ കരീമിന്റെ നിര്യാണം പാർട്ടിക്ക് നികത്താനാകാത്ത നഷ്ടമാണെന്ന് പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ, ആക്ടിങ് ജനറൽ സെക്രട്ടറി ഒ.കെ. കാസിം എന്നിവർ അനുശോചനസന്ദേശത്തിൽ പറഞ്ഞു.

അദ്ദേഹത്തിന്റെ കുടുംബത്തിനും പാർട്ടിക്കും സമൂഹത്തിനുമുണ്ടായ ദുഃഖത്തിൽ കെ.എം.സി.സി ബഹ്‌റൈനും പങ്കുകൊള്ളുന്നതായി ഭാരവാഹികൾ അറിയിച്ചു. കെ.എം.സി.സി ബഹ്‌റൈൻ വയനാട് ജില്ല കമ്മിറ്റിയും അനുശോചിച്ചു.

Share this story