ഒമാനില്‍ വരും ദിവസങ്ങളില്‍ കനത്ത ചൂട് അനുഭവപ്പെടും

hot

ബുധനാഴ്ച വരെ രാജ്യത്ത് കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. തീര പ്രദേശങ്ങളിലും മരുഭൂ മേഖലകളിലും 40 ഡിഗ്രിക്കും 50 ഡിഗ്രിക്കും ഇടയിലായിരിക്കും താപനില.
വരും ദിവസങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് സൂര്യാഘാതത്തിന് ഇടയാക്കും. പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ചൂടേറിയ സമയങ്ങളില്‍ വിശ്രമിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

Tags