ഒമാനില്‍ വീട്ടില്‍ തീപിടിത്തം : ആളപായമില്ല
fire

മസ്‌കറ്റ്: ഒമാനിലെ അല്‍ ദാഹിറ ഗവര്‍ണറേറ്റിലെ ഒരു വീട്ടില്‍ തീപിടിത്തം. ഇബ്രി വിലായത്തിലെ അല്‍ ഖുറൈന്‍ പ്രദേശത്തെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. 

സംഭവത്തെ കുറിച്ച് വിവരം ലഭിച്ച ഉടന്‍ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തിലെ അഗ്നിശമനസേന അംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതായി അതോറിറ്റി അറിയിച്ചു. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

Share this story