ജനുവരി 12ന് പൊതു അവധി പ്രഖ്യാപിച്ച് ഒമാന്‍

oman sultan
oman sultan

രാജ്യത്തെ എല്ലാ പൊതു- സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്കും അവധി ബാധകമായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്ക് രാജ്യത്ത് അധികാരത്തില്‍ വന്നതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ജനുവരി 11ന് ഞായറാഴ്ച ഔദ്യോഗിക അവധി പ്രഖ്യാപിച്ച് ഒമാന്‍ ഭരണകൂടം. രാജ്യത്തെ എല്ലാ പൊതു- സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്കും അവധി ബാധകമായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദിന്റെ നിര്യാണത്തെ തുടര്‍ന്ന് 2020 ജനുവരി 11-നാണ് സുല്‍ത്താന്‍ ഹൈതം രാജ്യത്തിന്റെ നേതൃത്വം ഏറ്റെടുത്തത്. സ്ഥാനാരോഹണത്തിന്റെ അഞ്ച് വര്‍ഷം തികയുന്നത് പ്രമാണിച്ച് അതിന്റെ സ്മരണാര്‍ഥം ജനുവരി 12ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

സുല്‍ത്താന്‍ ഖാബൂസിന്റെ മരണ ശേഷം ഒമാനില്‍ നടന്ന സുഗമവും സമാധാനപരവുമായ അധികാര മാറ്റം ആഗോളതലത്തില്‍ പരക്കെ പ്രശംസിക്കപ്പെട്ടിരുന്നു. 1955 ഒക്ടോബര്‍ 11 ന് മസ്‌കറ്റില്‍ ജനിച്ച സുല്‍ത്താന്‍ ഹൈതം, സൈദിയ്യ സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. അതിനു ശേഷം ലെബനനിലും പിന്നീട് ബ്രിട്ടനിലും പഠനം തുടര്‍ന്നു. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പെംബ്രോക്ക് കോളേജിലാണ് അദ്ദേഹം ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
 

Tags