സൈബര്‍ തട്ടിപ്പുക്കാര്‍ക്കെതിരെ നടത്തിയ രാത്രികാല പരിശോധന ; യുഎഇയില്‍ നൂറിലേറെ പേര്‍ പിടിയിലായി

Cyber ​​crime

യുഎഇയില്‍ സൈബര്‍ തട്ടിപ്പുക്കാര്‍ക്കെതിരെ നടത്തിയ രാത്രികാല പരിശോധനയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടിയിലായത് നൂറിലേറെ പേര്‍. ഓണ്‍ലൈന്‍ തട്ടിപ്പ് റാക്കറ്റിലെ പ്രതികളാണ് പിടിയിലായത്. യുഎഇയിലെ അജ്മാനിലാണ് പരിശോധന കൂടുതലായും നടന്നത്.

നഗരത്തിലെ ഗ്രാന്റ് മാളുകളിലും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന നിരവധി റെസിഡന്‍ഷ്യല്‍ ടവറുകളിലും പ്രത്യേക സേന റെയ്ഡ് നടത്തി. രാത്രി മുഴുവന്‍ നീണ്ട ഓപ്പറേഷന്‍ പുലര്‍ച്ചെ വരെ നീണ്ടുനിന്നു. പിടിയിലായ പ്രതികളുടെ പങ്കിനെകുറിച്ച് അന്വേഷിച്ച് വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
 

Tags