ഒമാനിൽ ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി നിര്യാതനായി

arafath
arafath

മസ്കത്ത്: ഹൃദയാഘാതത്തെത്തുടർന്ന് തിരൂർ സ്വദേശി ഒമാനിൽ നിര്യാതനായി. തിരൂർ പുറത്തൂർ മുട്ടനൂരിലെ ചെറച്ചൻ വീട്ടിൽ കളത്തിൽ യാസിർ അറഫാത്ത്‌ (43) ആണ് മരിച്ചത്. നെഞ്ചു വേദന അനുഭവപ്പെട്ട് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബർക്ക സനയ്യയിലെ കാർഗോ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. നാട്ടിൽനിന്ന് അവധി കഴിഞ്ഞ് ആറു മാസം മുമ്പാണ് തിരിച്ചെത്തിയത്. 

പിതാവ്: മുഹമ്മദ്‌ ബാവ. മാതാവ്: കദീജ രാങ്ങാട്ടൂർ. ഭാര്യ: അജിഷ തൃപ്രങ്ങോട് ആനപ്പടി. മക്കൾ : ജദ് വ, ഐറ ( രണ്ടുപേരും പുറത്തൂർ ജി.എം.എൽ.പി സ്കൂൾ വിദ്യാർഥിനികൾ )

Tags