മസ്‌കത്ത് നൈറ്റ് ഫെസ്റ്റിവല്‍: എത്തിയത് 17 ലക്ഷം സന്ദര്‍ശകര്‍

oman
oman

40 ദിവസം നീണ്ടുനിന്ന പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് ഒമാനി പരമ്പരാഗത ഹെറിറ്റേജ് വില്ലേജായിരുന്നു. 

മസ്‌കത്തിന് ആഘോഷരാവുകള്‍ സമ്മാനിച്ച സാംസ്‌കാരിക, വിനോദ പരിപാടിയായ മസ്‌കത്ത് നൈറ്റ് ഫെസ്റ്റിവലിനെത്തിയത് 17 ലക്ഷം സന്ദര്‍ശകര്‍. ശനിയാഴ്ചയാണ് ഫെസ്റ്റിവലിന് സമാപനം കുറിച്ചത്. ഗവര്‍ണറേറ്റിലെ ഏഴ് പ്രധാന നഗരങ്ങളിലായാണ് ഇത്തവണ മസ്‌കത്ത് നൈറ്റ് ഫെസ്റ്റിവല്‍ നടന്നത്. 

40 ദിവസം നീണ്ടുനിന്ന പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് ഒമാനി പരമ്പരാഗത ഹെറിറ്റേജ് വില്ലേജായിരുന്നു. 

ആദ്യമായാണ് മസ്‌കത്ത് നൈറ്റ് ഫെസ്റ്റിവല്‍ വ്യത്യസ്തങ്ങളായ ഏഴിടങ്ങളില്‍ നടത്തിയതെന്നും ആദ്യം അതൊരു വെല്ലുവിളിയായി തോന്നിയിരുന്നെങ്കിലും പിന്നീട് തയാറെടുപ്പുകള്‍ക്കായി രൂപീകരിച്ച കമ്മിറ്റിയുടെയും സമിതികളുടെയും നിരന്തര ശ്രമങ്ങളുടെ ഫലമായി തടസ്സങ്ങളൊന്നും നേരിടേണ്ടി വന്നില്ലെന്നും മസ്‌കത്ത് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ അഹമ്മദ് അല്‍ ഹുമൈദി പറഞ്ഞു. ഗവര്‍ണറേറ്റുകളില്‍ നിന്നും സുല്‍ത്താനേറ്റിന് പുറത്തു നിന്നുമായി നിരവധി ആളുകളാണ് ഫെസ്റ്റിവല്‍ സന്ദര്‍ശിക്കാനെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Tags