മത്രയിലെ കടകളിൽ പരിശോധന ; പഴകിയ ഭക്ഷണം പിടികൂടി
food

മസ്കത്ത്: മസ്‌കത്ത് മുനിസിപ്പാലിറ്റിയുടെ ഭക്ഷ്യ നിയന്ത്രണ വിഭാഗം മത്രയിലെ 32 റസ്‌റ്റാറന്റുകളിലും കഫേകളിലും പരിശോധന നടത്തി. രണ്ട് കടകളിൽ നിയമ ലംഘനങ്ങൾ കണ്ടെത്തി. 24 കിലോ പഴകിയ ഭക്ഷണസാധനങ്ങളും പാചകത്തിന് അനുയോജ്യമല്ലാത്ത ചേരുവകളും പിടിച്ചെടുക്കുകയും ചെയ്തു. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാൻ എല്ലാവരും തയാറാകണമെന്ന് അധികൃതർ നിർദേശിച്ചു.

Share this story