മനാമ ഹെല്‍ത്ത് കോണ്‍ഗ്രസ് ആന്‍ഡ് എക്‌സ്‌പോ ഡിസംബറില്‍

bahrain

ജിസിസിയിലെ ഏറ്റവും പ്രധാനപ്പെട്ടതും വലതുമായ മെഡിക്കല്‍ എക്‌സിബിഷനും കോണ്‍ഫറന്‍സുമായ മനാമ ഹെല്‍ത്ത് കോണ്‍ഗ്രസ് ആന്‍ഡ് എക്‌സ്‌പോ 2024 ഡിസംബറില്‍ നടക്കും.
ഡിസംബര്‍ 12 മുതല്‍ 14 വരെ എക്‌സിബിഷന്‍ വേള്‍ഡ് ബഹ്‌റൈനില്‍ വച്ചായിരിക്കും പരിപാടി നടക്കുക. സുപ്രിം കൗണ്‍സില്‍ ഓഫ് ഹെല്‍ത്തിന്റെ സഹകരണത്തോടെയും സര്‍ക്കാര്‍ ആശുപത്രികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയുടെ പങ്കാളിത്തത്തോടെയുമാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നതെന്ന് നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി സിഇഒ മറിയം അല്‍ ജലഹ്മ പറഞ്ഞു.
 

Tags