മലയാളി യുവാവ് സൗദിയില്‍ മരണമടഞ്ഞു

died

ചികിത്സയിലായിരുന്ന മലയാളി യുവാവ് സൗദിയില്‍ നിര്യാതനായി. കൊച്ചി പനമ്പിള്ളി നഗര്‍ സ്വദേശി ഷൈറിസ് അബ്ദുല്‍ ഗഫൂര്‍ ഹസ്സന്‍ (43) ആണ് മരിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തോളമായി ഇവിടെ ചികിത്സയിലായിരുന്നു അബ്ദുല്‍ ഗഫൂര്‍. ദമാം അല്‍മന ആശുപത്രിയില്‍ മരിച്ചത്.

17 വര്‍ഷമായി ദമാമിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ദമാം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി കൂടിയാണ്. രോഗ ബാധിതനായത് മുതല്‍ നാട്ടില്‍നിന്ന് കുടുംബം ദമാമില്‍ എത്തിയിരുന്നു. നിയമനടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദമാമില്‍ ഖബറടക്കുന്നതിനായി സാമൂഹിക പ്രവര്‍ത്തകന്‍ ഹുസൈന്‍ നിലമ്പൂര്‍ രംഗത്തുണ്ട്. ഭാര്യ: ഹിസത്ത്. മക്കള്‍: റയാന്‍, ഹംദാന്‍. പിതാവ്: അബ്ദുല്‍ ഗഫൂര്‍, മാതാവ് കുഞ്ഞുമോള്‍

Tags