സൗദിയില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

died

സൗദിയില്‍ നിന്ന് അവധിക്ക് കഴിഞ്ഞ ദിവസം നാട്ടിലെത്തിയ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം പൊന്നാനി ചങ്ങരംകുളം ആലംകോട് അട്ടേക്കുന്ന് കൊടിയില്‍ ഹമീദിന്റെ മകന്‍ ശിഹാബ് (43)ആണ് മരിച്ചത്. മൃതദേഹം തിങ്കളാഴ്ച ഉച്ചക്ക് ശേഷം ആലംകോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

രാത്രി ഉറങ്ങാന്‍ കിടന്ന ശിഹാബിനെ പുലര്‍ച്ചെ എണീക്കാതെ വന്നതോടെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ദീര്‍ഘകാലമായി സൗദിയില്‍ പ്രവാസിയായ ശിഹാബ് കഴിഞ്ഞ ദിവസമാണ് അവധിയില്‍ നാട്ടിലെത്തിയത്.
 

Tags