ന്യൂനമർദ്ദം; ഒമാനിൽ ഇന്ന് മഴയ്ക്ക് സാധ്യത
Jan 9, 2025, 19:34 IST
മസ്കറ്റ്: ഒമാനിൽ ന്യൂനമർദ്ദത്തിൻറെ ഭാഗമായി ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി സിവിൽ ഏവിയേഷൻ അതോറിറ്റി. ജനുവരി 12 ഞായറാഴ്ച വരെ രാജ്യത്ത് ന്യൂനമർദ്ദം ബാധിക്കുമെന്നാണ് അറിയിപ്പ്. അന്തരീക്ഷം മേഘാവൃതമാകും.
മുസന്ദം ഗവർണറേറ്റിലും ഒമാൻറെ തീരപ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ ഗവർണറേറ്റുകളിലും മഴ മേഘങ്ങൾ രൂപപ്പെടുന്നുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നുണ്ട്. കഴിഞ്ഞ ഡിസംബറിൽ ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത് വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുവൈഖിലാണ്. 12.2 മില്ലിമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്.