കുവൈത്തില്‍ താമസ കുടിയേറ്റ നിയമം പ്രാബല്യത്തില്‍ ; വീസ നിയമം ലംഘിച്ചാല്‍ ശിക്ഷ കടുക്കും

Kuwait
Kuwait


സന്ദര്‍ശക വീസ കാലാവധിക്കുശേഷം കുവൈത്തില്‍ തങ്ങുന്നവര്‍ ദിവസമൊന്നിന് പത്തുദിനാര്‍ വീതം പിഴ നല്‍കണം

കുവൈത്തില്‍ പരിഷ്‌കരിച്ച താമസ കുടിയേറ്റ നിയമം പ്രാബല്യത്തിലായി. ആറു പതിറ്റാണ്ട് പഴക്കമുള്ള നിയമമാണ് ഭേദഗതി ചെയ്തത്. നിയമ ലംഘകര്‍ക്ക് 600 ദിനാര്‍ മുതല്‍ 2000 ദിനാര്‍ വരെ പിഴ ഉള്‍പ്പെടെ കടുത്ത ശിക്ഷയാണ് പുതിയ നിയമത്തില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്.


സന്ദര്‍ശക വീസ കാലാവധിക്കുശേഷം കുവൈത്തില്‍ തങ്ങുന്നവര്‍ ദിവസമൊന്നിന് പത്തുദിനാര്‍ വീതം പിഴ നല്‍കണം. ഈയിനത്തില്‍ പരമാവധി രണ്ടായിരം ദിനാര്‍ ഈടാക്കും. നേരത്തെ ഇതു 600 ദിനാറായിരുന്നു. റസിഡന്‍സ് വീസ കാലാവധി കഴിഞ്ഞവരില്‍ നിന്ന് ആദ്യമാസം ദിവസേന രണ്ടു ദിനാര്‍ വീതവും പിന്നീടുള്ള മാസങ്ങളില്‍ ദിവസേന നാലു ദിനാര്‍ വീതവുമാണ് ഈടാക്കുക.


ഈ വിഭാഗക്കാരില് നിന്ന് ഈടാക്കുന്ന പരമാവധി തുക 1200 ദിനാര്‍ ആണ്. ഗാര്‍ഹിക തൊഴില്‍ വീസ നിയമം ലംഘിക്കുന്നവര്‍ ദിവസേന രണ്ടുദിനാര്‍ പിഴ അടയ്ക്കണം, പരമാവധി 600 ദിനാറും. റസിഡന്‍സ് വിസ റദ്ദാക്കിയ ശേഷവും 
രാജ്യം വിടാത്തവര്‍ക്ക് ആദ്യമാസം പ്രതിദിനം 2 ദിനാര്‍ വീതവും തുടര്‍ന്നുള്ള മാസങ്ങളില്‍ 4 ദിനാര്‍ വീതവും ഈടാക്കും.പരമാവധി 1200 ദിനാറായിരിക്കും പിഴ.
 

Tags