കുവൈത്ത്-തിരുവനന്തപുരം റൂട്ടിൽ ഇനി ജസീറ എയർവേസും
jazeera

കുവൈത്ത് സിറ്റി: കുവൈത്ത്-തിരുവനന്തപുരം റൂട്ടിൽ ജസീറ എയർവേസ് പുതിയ സർവിസ് ആരംഭിക്കുന്നു. ആഴ്ചയിൽ ഞായർ, ചൊവ്വ ദിവസങ്ങളിലായി രണ്ട് സർവിസുകളാണുണ്ടാകുക.

ഒക്ടോബർ 30 മുതൽ സർവിസ് ആരംഭിക്കും. കുവൈത്തിൽനിന്ന് വൈകീട്ട് 6.25ന് പുറപ്പെട്ട് തിരുവനന്തപുരത്ത് അടുത്ത ദിവസം വെളുപ്പിന് 2.05 ന് എത്തും. തിരുവനന്തപുരത്തുനിന്ന് വെളുപ്പിന് 2.50ന് പുറപ്പെട്ട് കുവൈത്തിൽ 5.55ന് എത്തും. ബംഗളൂരുവിലേക്കും വ്യാഴം, ശനി എന്നിങ്ങനെ രണ്ട് ഷെഡ്യൂൾ ആരംഭിക്കുന്നുണ്ട്. നിലവിൽ തിരുവനന്തപുരത്തേക്കും ബംഗളൂരുവിലേക്കും നേരിട്ട് കുവൈത്ത് എയർവേസും സർവിസ് നടത്തുന്നുണ്ട്.

പുതിയ സേവനങ്ങളിലൂടെ ഇന്ത്യയിലേക്ക് സേവനം വ്യാപിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ രോഹിത് രാമചന്ദ്രൻ പറഞ്ഞു. ആദ്യമായാണ് തിരുവനന്തപുരത്തേക്ക് ജസീറ എയർവേസ് സർവിസ് ആരംഭിക്കുന്നത്. കുവൈത്തിലെ തിരുവനന്തപുരത്തനിന്നുള്ള പ്രവാസികൾക്ക് ഇത് ഉപകാരപ്രദമാകും.

Share this story