കുവൈത്തില്‍ പ്രവാസി ജീവനക്കാര്‍ക്ക് മാത്രമായുള്ള ലേബര്‍ സിറ്റികള്‍ നിര്‍മിക്കണം ; ആവശ്യം ഉയരുന്നു

Kuwait

മംഗഫ് തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസി ജീവനക്കാര്‍ക്ക് മാത്രമായുള്ള ലേബര്‍ സിറ്റികള്‍ നിര്‍മിക്കണമെന്ന ചര്‍ച്ചകള്‍ വീണ്ടും സജീവമാവുന്നു. 

ആവശ്യമായ സുരക്ഷാ മുന്‍കരുതലുകളില്ലാത്തെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് കെട്ടിടത്തിനകത്ത് കുടുങ്ങിയും പുകശ്വസിച്ചും അമ്പതോളം പേര്‍ മരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രവാസികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളോടു കൂടിയ പാര്‍പ്പിട സമുച്ഛയങ്ങള്‍ അടങ്ങിയ ലേബര്‍ സിറ്റികള്‍ നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നത്.

പല കോണുകളില്‍ നിന്നും ഈ ആവശ്യം വീണ്ടും ഉയര്‍ന്നുവന്നതായി പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

Tags