സഹപ്രവർത്തകൻറെ തോക്കില്‍ നിന്നുള്ള വെടിയേറ്റ് സൈനികന്‍ മരിച്ചു
crime
ഞായറാഴ്ച രാവിലെ സൈനിക ക്യാമ്പിലാണ് സംഭവം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ സഹപ്രവർത്തകന്‍റെ വെടിയേറ്റ് ഒരു സൈനികന്‍ മരണപ്പെട്ടു. ജനറല്‍ സ്റ്റാഫ് ഓഫ് ആര്‍മിയാണ് ഇക്കാര്യം അറിയിച്ചത്.

ഞായറാഴ്ച രാവിലെ സൈനിക ക്യാമ്പിലാണ് സംഭവം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.

ആര്‍മിയുടെ അനുബന്ധ ക്യാമ്പുകളിലൊന്നിലാണ് സംഭവം ഉണ്ടായത്. സഹപ്രവര്‍ത്തകന്‍റെ തോക്കില്‍ നിന്ന് അപ്രതീക്ഷിതമായ സൈനികന് വെടിയേല്‍ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിയുതിര്‍ത്തയാളെ ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണത്തിനായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.

അതേസമയം, മാധ്യമങ്ങളും സോഷ്യൽ മീഡിയ ഉപയോക്താക്കളും ഇത്തരം സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധ പുലര്‍ത്തണമെന്നും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിശദാംശങ്ങൾക്ക് മാത്രം പ്രാധാന്യം കൊടുക്കണമെന്നും ആര്‍മിയിലെ മോറല്‍ ഗൈഡന്‍സ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വിഭാഗം അഭ്യര്‍ത്ഥിച്ചു.

Share this story