കുവൈറ്റ് ദുരന്തം ; പരിക്കേറ്റ ജീവനക്കാര്‍ക്ക് സഹായധനം വിതരണം ചെയ്ത് എന്‍ബിടിസി

kuwait

കുവൈറ്റിലെ മംഗഫ് തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ പരിക്കേറ്റ ജീവനക്കാര്‍ക്ക് സഹായധനം വിതരണം ചെയ്ത് എന്‍ബിടിസി. 61 ജീവനക്കാര്‍ക്ക് 1000 കുവൈറ്റ് ദിനാര്‍ വീതമാണ് സഹായധനമായി നല്‍കിയത്. പരിക്കേറ്റ ജീവനക്കാരുടെ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവില്‍ അപകടത്തില്‍ പരിക്കേറ്റവരില്‍ രണ്ട് പേരാണ് ചികിത്സയിലുള്ളത്. ഇവര്‍ പ്രത്യേകം ഒരുക്കിയ താമസ കേന്ദ്രത്തിലാണുള്ളത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 1.2 കോടി രൂപ നല്‍കി. മരിച്ചവരുടെ വിവരങ്ങള്‍ സംബന്ധിച്ച് നോര്‍ക്ക തയ്യാറാക്കിയ പട്ടിക പ്രകാരമാണ് തുക കൈമാറിയത്. ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപ വീതമാണ് ലഭിക്കുക. കഴിഞ്ഞമാസം 12ാം തീയതിയായിരുന്നു അപകടം നടന്നത്.

Tags