സൗദിയില്‍ എഞ്ചിനിയറിങ് ജോലികളില്‍ സ്വദേശിവല്‍ക്കരണം വ്യാപകമാകുന്നു

Saudi

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി സൗദിയില്‍ സ്വദേശിവല്‍ക്കരണം വ്യാപകമാകുകയാണ്. സ്വകാര്യ മേഖലയിലെ എഞ്ചിനിയറിങ് ജോലികളില്‍ 25 ശതമാനം സ്വദേശിവല്‍ക്കരണം നടത്തുമെന്ന് സൗദി ഇക്കഴിഞ്ഞ ജനുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം ജൂലൈ 21 മുതല്‍ നടപ്പിലാകുമെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിരിക്കുകയാണ്. സൗദിയിലെ മുനിസിപ്പല്‍, ഗ്രാമകാര്യ, പാര്‍പ്പിട മന്ത്രാലയുമായി സഹകരിച്ചാണ് മാനവ വിഭവ ശേഷി മന്ത്രാലയം പുതിയ തീരുമാനം നടപ്പില്‍ വരുത്തുന്നത്.
ഇതിന്റെ ഭാഗമായി എഞ്ചിനിയറിങ് മേഖലയില്‍ അഞ്ചോ അധിലധികമോ ജോലിക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ 25 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പിലാക്കേണ്ടി വരും. സൗദി പൗരത്വമുള്ള പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും കൂടുതല്‍ ആകര്‍ഷകമായ ജോലി ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സൗദിയിലെ രണ്ടു പ്രധാന മന്ത്രാലയങ്ങള്‍ ചേര്‍ന്ന് ഈ നീക്കം നടത്തുന്നത്.

Tags