ഇന്ത്യ - ഒമാന്‍ വ്യാപാര ബന്ധം ശക്തിപ്പെടുത്തും

oman
oman

പുനരുപയോഗ ഊര്‍ജം, ടെക്‌നോളജി, ഹെല്‍ത്ത്‌കെയര്‍, ടൂറിസം എന്നീ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതകളെക്കുറിച്ച് ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തു

വ്യാപാര, നിക്ഷേപ ബന്ധം അവലോകനം ചെയ്യുന്നതിനായി ഇന്ത്യ - ഒമാന്‍ സംയുക്ത സമിതി പതിനൊന്നാമത് സെഷന്‍ സംഘടിപ്പിച്ചു. ഒമാന്‍ വാണിജ്യ,വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് മുഹമ്മദ് അല്‍ യൂസഫിന്റെയും ഇന്ത്യന്‍ വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഘോയലിന്റെയും നേതൃത്വത്തിലാണ് സെഷന്‍ സംഘടിപ്പിച്ചത്. 


പുനരുപയോഗ ഊര്‍ജം, ടെക്‌നോളജി, ഹെല്‍ത്ത്‌കെയര്‍, ടൂറിസം എന്നീ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതകളെക്കുറിച്ച് ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തു. കൂടാതെ, 2023ല്‍ ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് നടത്തിയ ഇന്ത്യ സന്ദര്‍ശനത്തെ തുടര്‍ന്നുണ്ടായ പരസ്പര സഹകരണത്തിലെ പുരോഗതിയെക്കുറിച്ചും യോ?ഗം വിലയിരുത്തി. 2023 വരെ ഒമാനിലുള്ള ഇന്ത്യന്‍ കമ്പനികളുടെ നിക്ഷേപം 750 മില്ല്യണ്‍ റിയാല്‍ കവിഞ്ഞിരുന്നു. അതേസമയം, 2024 വരെ ഒമാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള നിക്ഷേപം 600 മില്ല്യണ്‍ റിയാല്‍ കവിയുകയും ചെയ്തു. 

Tags