ശൈത്യകാല അവധിക്കു ശേഷം ഒമാനില്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ തുറന്നു
Jan 6, 2025, 15:30 IST
പല കുടുംബങ്ങളും ഇതിനകം തന്നെ തിരിച്ചെത്തിയിട്ടുണ്ട്.
ശൈത്യകാല അവധിക്ക് ശേഷം ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ തുറക്കുന്നു. അവധിയാഘോഷത്തിനായി നാട്ടിലേക്ക് തിരിച്ച പ്രവാസികള്‍ മടങ്ങിയെത്തുകയാണ്. പല കുടുംബങ്ങളും ഇതിനകം തന്നെ തിരിച്ചെത്തിയിട്ടുണ്ട്.
കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് ലഭിക്കുന്നത് പ്രവാസികള്‍ക്ക് ആശ്വാസമായി.
എന്നാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി നാട്ടിലേക്ക് പോയ പ്രവാസി കുടുംബങ്ങളുടെ എണ്ണവും കുറവായിരുന്നു. രക്ഷിതാക്കള്‍ക്ക് അവധി ലഭിക്കാത്തതാണ് കാരണം.
അടുത്ത മാര്‍ച്ച് വരെ വെക്കേഷനില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ തുടരും.