യുഎഇ പ്രസിഡന്റുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തി


കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിവാദ്യം അദ്ദേഹത്തെ അറിയിച്ചു.
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് രാജ്യത്തെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കറിനെ യുഎഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അബൂദാബിയിലെ ഖസര്‍ അല്‍ ബഹറില്‍ സ്വീകരിച്ചു.
കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിവാദ്യം അദ്ദേഹത്തെ അറിയിച്ചു. യുഎഇയുടെ അഭിവൃദ്ധിക്കായുള്ള പ്രധാനമന്ത്രിയുടെ ആശംസകളും വിദേശകാര്യ മന്ത്രി കൈമാറി. പകരമായി, ഇന്ത്യയ്ക്കും ജനങ്ങള്‍ക്കും കൂടുതല്‍ വളര്‍ച്ചയും പുരോഗതിയും ആശംസിച്ച ശെയ്ഖ് മുഹമ്മദ് പ്രധാനമന്ത്രി മോദിക്ക് ആശംസകളും നേര്‍ന്നു.
യുഎഇയും ഇന്ത്യയും തമ്മിലുള്ള സമഗ്രവും തന്ത്രപരവുമായ സഹകരണത്തിന്റെയും സാമ്പത്തിക പങ്കാളിത്തത്തിന്റെയും ചട്ടക്കൂടിനുള്ളില്‍ ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങളും ഈ ബന്ധം മെച്ചപ്പെടുത്താനുള്ള അവസരങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. പരസ്പര താല്‍പ്പര്യമുള്ള നിരവധി പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളും ഇരുവരും അഭിസംബോധന ചെയ്തതായും ജയ്ശങ്കര്‍ അറിയിച്ചു.