ഒമാനില്‍ ആദായ നികുതി വീണ്ടും ചര്‍ച്ചയില്‍

oman

ഒമാനില്‍ ആദായ നികുതി വീണ്ടും ചര്‍ച്ചയില്‍. വ്യക്തിഗത ആദായ നികുതി ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് കരട് നിയമം സ്റ്റേറ്റ് കൗണ്‍സിന് കൈമാറി മജ്‌ലിസ് ശൂറ. ചെയര്‍മാന്‍ ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ മഅ്‌വലിയുടെ നേതൃത്വത്തില്‍ നടന്ന മജ്‌ലിസ് ശൂറ പത്താമത് ശൂറ സെഷനിലാണ് ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നത്.

വ്യക്തികളുടെ മേലുള്ള ആദായ നികുതി സംബന്ധിച്ച കരടിന്മേല്‍ നിയമ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് സ്റ്റേറ്റ് കൗണ്‍സിന് കൈമാറിയിരിക്കുന്നത്.
സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ തൊഴിലധിഷ്ഠിത സാങ്കേതിക പരിശീലനങ്ങള്‍, സുഹാറിലെ മൊത്ത വിതരണ വിപണി സ്ഥാപിക്കല്‍ തുടങ്ങിയ വിഷയങ്ങളിലും മജ്‌ലിസ് ശൂറ സെഷനില്‍ ചര്‍ച്ച ചെയ്തു.
 

Tags