കുവൈത്തില്‍ ജുമുഅ പ്രാര്‍ത്ഥനാ സമയം 15 മിനിറ്റാക്കി കുറച്ചു

Kuwait

കനത്ത ചൂടിനെ തുടര്‍ന്ന് കുവൈത്തില്‍ ജുമുഅ പ്രാര്‍ത്ഥനാ സമയം 15 മിനിറ്റാക്കി കുറച്ചു. ഖുതുബയും നമസ്‌കാരവും 15 മിനിറ്റിനകം തീര്‍ക്കണമെന്നാണ് മതകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.
രാജ്യത്തെ ആശുപത്രികള്‍ക്കും മാര്‍ക്കറ്റുകള്‍ക്കും സമീപമുള്ള പള്ളികളില്‍ നിയമം കര്‍ശനമായി പാലിക്കണമെന്ന് ഇമാമുമാരെ അറിയിച്ചതായി ക്യാപിറ്റല്‍ മോസ്‌ക്‌സ് വിഭാഗം ഡയറക്ടര്‍ അബ്ദുല്‍ ഹമീദ് അല്‍ മുതൈരി പറഞ്ഞു.
 

Tags