സ്‌പോണ്‍സര്‍ഷിപ്പില്ലാതെ ജീവനക്കാരെ നിയമിക്കല്‍; 2000 റിയാല്‍ പിഴയും തടവും ശിക്ഷ

oman

രാജ്യത്ത് സ്‌പോണ്‍സര്‍ഷിപ്പില്ലാത്ത ജീവനക്കാരെ നിയമിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്. ഒമാനില്‍ ഇത് തൊഴില്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. അതിര്‍ത്തികള്‍ വഴി അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കുന്നതും കള്ളക്കടത്തുകാരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനായുള്ള വലിയ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഒമാന്‍ പൊലീസ് അറിയിച്ചു.


 ജോലി ചെയ്യാന്‍ ലൈസന്‍സില്ലാതെ ഒമാനി ഇതര തൊഴിലാളികളെ നിയമിക്കുന്നത് കുറ്റകരമായ കാര്യമാണ്.നിയമം ലംഘിച്ചാല്‍ 2000 റിയാല്‍ വരെ പിഴയും 10 മുതല്‍ 30 ദിവസംവരെ തടവും ശിക്ഷയായി ലഭിക്കും. ഉടമയില്‍ നിന്ന് ഒളിച്ചോടുന്ന തൊഴിലാളികളെ ജോലിയ്ക്ക് നിയമിക്കുന്നതും ഒമാനി തൊഴില്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

Tags