ഒമാനില്‍ വിവിധ ഗവര്‍ണറേറ്റുകളില്‍ മഴയ്ക്ക് സാധ്യത

oman rain

ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ ബുധനാഴ്ച ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു വടക്കന്‍ ശര്‍ഖിയ, ദാഹിറ, ദാഖിലിയ ഗവര്‍ണറേറ്റുകളില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി എട്ടുവരെ കാറ്റും മഴയും ഇടിമിന്നലും അനുഭവപ്പെട്ടേക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
ആലിപ്പഴവും വര്‍ഷിക്കും. മണിക്കൂറില്‍ 27 മുതല്‍ 45 കിലോമീറ്റര്‍ വേഗത്തിലായിരിക്കും കാറ്റു വീശുക. വാദികള്‍ നിറഞ്ഞൊഴുകും.
 

Tags