യുഎഇയില്‍ ചൂട് കൂടുന്നു ; പൊടിക്കാറ്റിനും സാധ്യത

hot

യുഎഇയില്‍ ഈ മാസം ചൂട് ഇനിയും ഉയരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കുകിഴക്കന്‍ കാറ്റ്, ഇന്ത്യയിലെ ന്യൂനമര്‍ദ്ദം എന്നിവയും യുഎഇ ഉള്‍പ്പെടെ മേഖലയിലെ ചൂട് കൂട്ടും. എന്നാല്‍ ചിലയിടങ്ങളില്‍ മഴ ലഭിക്കും. 


രാവിലെയും രാത്രിയും വീശിയടിക്കുന്ന തെക്കുകിഴക്കന്‍ കാറ്റും പകല്‍ സമയത്തെ പൊടിപടലങ്ങളോടു കൂടിയ വടക്കന്‍ കാറ്റും ചൂടു കൂട്ടും. പുലര്‍ച്ചെ മൂടല്‍ മഞ്ഞും അനുഭവപ്പെടും. ഇന്നും നാളെയും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്.
 

Tags