ദുബായ് മെട്രോയില്‍ ഫ്രീ ഐസ്‌ക്രീം

ice cream

എമിറേറ്റ്‌സിലെ മെട്രോ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് സൗജന്യ ഐസ്‌ക്രീം വിതരണം പ്രഖ്യാപിച്ച് ദുബായ് ആര്‍ടിഎ. ഇന്നും നാളെയും ദുബായിലെ നാല് മെട്രോ സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്ക് സൗജന്യ ഐസ്‌ക്രീം വിതരണം ചെയ്യുമെന്ന് ദുബായ് ആര്‍ടിഎ അറിയിച്ചു. സമൂഹമമാധ്യമമായ എക്‌സിലൂടെയാണ് വിവരം പങ്കുവെച്ചത്.

 ജൂലൈ 10 മഷ്‌റെക്ക്, ഇബ്ന്‍ ബത്തൂത്ത മെട്രോ സ്റ്റേഷനിലും രാവിലെ 11 മണിമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ സൗജന്യ ഐസ്‌ക്രീം വിതരണം നടത്തും. ഇക്വിറ്റി, ഓണ്‍പാസീവ് മെട്രോ സ്റ്റേഷമുകളില്‍ ജൂലൈ 11 വ്യാഴാഴ്ച്ച രാവിലെ 11 മണിയ്ക്കും ഉച്ചയ്ക്ക് 1 മണിയ്ക്കും ഇടയിലായിരിക്കും സൗജന്യ ഐസ്‌ക്രീം ലഭിക്കുക.

Tags