യുഎഇയില്‍ ഇന്നു മൂടല്‍മഞ്ഞിന് സാധ്യത
Jan 6, 2025, 15:27 IST
ഇന്നലെ റാസല്‍ഖൈമയിലെ ജബല്‍ ജെയ്സില്‍ അനുഭവപ്പെട്ട 1.8 ഡിഗ്രി സെല്‍ഷ്യസ് ആണ് ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനില.
യുഎഇയില്‍ ഇന്ന് മൂടല്‍മഞ്ഞിന് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും.
ഇന്നലെ റാസല്‍ഖൈമയിലെ ജബല്‍ ജെയ്സില്‍ അനുഭവപ്പെട്ട 1.8 ഡിഗ്രി സെല്‍ഷ്യസ് ആണ് ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനില.ശനിയാഴ്ച ഇവിടെ 1.9 ഡിഗ്രിയായിരുന്നു. എന്നാല്‍ ഇന്നും നാളെയും തീരമേഖലകളിലും ഉള്‍പ്രദേശങ്ങളിലും താപനില അല്‍പം കൂടും. മണിക്കൂറില്‍ 10 മുതല്‍ 35 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാനും സാധ്യതയുണ്ട്.