ദേശീയ ദിനത്തോടനുബന്ധിച്ച് കുവൈത്തില്‍ അഞ്ച് ദിവസം അവധി

Kuwait
Kuwait

എല്ലാ ഔദ്യോഗിക ജോലികളും മാര്‍ച്ച് 2 ഞായറാഴ്ച പുനരാരംഭിക്കും.

ദേശീയ ദിനത്തോടനുബന്ധിച്ച് കുവൈത്തില്‍ അഞ്ച് ദിവസം അവധിയായിരിക്കും. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് കുവൈറ്റ് ദേശീയ, വിമോചന ദിനത്തിന് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചത്. 

മന്ത്രിമാരുടെ സമിതിയുടെ ഉത്തരവ് പ്രകാരം, ദേശീയ ദിനത്തിന്റെയും വിമോചന ദിനത്തിന്റെയും ഭാഗമായി ഫെബ്രുവരി 25, 26 തീയതികള്‍ ഔദ്യോഗിക അവധി ദിവസങ്ങളായിരിക്കും. ഫെബ്രുവരി 27 വ്യാഴാഴ്ച വിശ്രമ ദിനമായും അനുവദിച്ചിട്ടുണ്ട്. ഫെബ്രുവരി 28, മാര്‍ച്ച് 1 തീയതികള്‍ വെള്ളി, ശനി ദിവസങ്ങളുമാണ്. എല്ലാ ഔദ്യോഗിക ജോലികളും മാര്‍ച്ച് 2 ഞായറാഴ്ച പുനരാരംഭിക്കും.


 

Tags