ഷാര്‍ജയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തം ; വന്‍ നാശനഷ്ടം

uae
ജമാല്‍ അബ്ദുല്‍നാസര്‍ സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തില്‍ അഗ്നിബാധ. താമസക്കാരെ ഒഴിപ്പിച്ചു. ആളപായമില്ല. വന്‍ നാശനഷ്ടം കണക്കാക്കുന്നു. 13 നിലയുള്ള കെട്ടിടത്തിന്റെ 11ാം നിലയില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്.
അവധി ദിവസമായതിനാല്‍ താമസക്കാരെല്ലാം കെട്ടിടത്തിലുണ്ടായിരുന്നു ഫയര്‍ അലാം കേട്ടതോടെ താമസക്കാര്‍ അയല്‍വാസികളേയും വിളിച്ചറിയിച്ച് ഗോവണിയിലൂടെ രക്ഷപ്പെട്ടു. 
പൊലീസെത്തി തീ കൊടുത്തി. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മുഴുവന്‍ താമസക്കാരേയും ഒഴിപ്പിച്ചു.
 

Tags